സ്റ്റഡി എബ്രോഡ് സേവനങ്ങള്‍

പ്രവേശന കൗൺസിലിംഗ്

വിദേശത്ത് പഠിക്കുന്നതിന്‍റെ  ആദ്യപടിയായി നിങ്ങൾ ആഗ്രഹിക്കുന്ന  സർവ്വകലാശാലയിൽ ചേരാന്‍ സഹായിക്കുന്ന എല്ലാ വിവരങ്ങളും ശേഖരിക്കേണ്ടതുണ്ട്. നിങ്ങൾക്ക് ആവശ്യമായ വിവരങ്ങളെല്ലാം കണ്ടെത്തുന്നതിന് ഒരു വിശ്വസനീയമായ സ്രോതസ്സ് അത്യന്താപേക്ഷിതമാണ്. കാരണം, കൃത്യമായ വിവരങ്ങൾക്ക് മാത്രമേ നിങ്ങളെ നിങ്ങള്‍ സ്വപ്നം കാണുന്ന സർവ്വകലാശാലയിലേക്ക് നയിക്കാനാവൂ.

ചില സാഹചര്യങ്ങളിൽ, ഈ വിവരങ്ങളൊക്കെ ശേഖരിക്കുന്നത് സമ്മർദ്ദം നിറഞ്ഞതും സമയമെടുക്കുന്നതുമാണ്. അതുകൊണ്ട്, വിദ്യാർത്ഥികൾക്ക് ഈ വിദേശ പഠന പ്രക്രിയ സുഗമമാക്കുന്നതിന്, വിശ്വസനീയമായ വിവരങ്ങളും വിപുലമായ പ്രവേശന കൗൺസിലിംഗ് സേവനങ്ങളും നൽകാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു.

വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാ വിവരങ്ങളും സഹായങ്ങളും നൽകുന്നത് വഴി അവര്‍ സ്വപ്നം കാണുന്ന സര്‍വ്വകലാശാലയിൽ പഠിക്കാൻ അവര്‍ക്ക് കഴിയുമെന്ന് ഞങ്ങള്‍ ഉറപ്പാക്കുന്നു. നിങ്ങളുടെ താൽപ്പര്യങ്ങൾ, തിരഞ്ഞെടുക്കുന്ന കോഴ്സ്, അതിന്‍റെ ആവശ്യകതകൾ എന്നിവ അനുസരിച്ച് ഞങ്ങളുടെ സിസ്റ്റം നിങ്ങളുടെ പ്രൊഫൈൽ വിലയിരുത്തുന്നു. തുടർന്ന് മികച്ച സര്‍വ്വകലാശാലകളും അവിടെ നിങ്ങൾക്ക് ചേരാന്‍ കഴിയുന്ന കോഴ്സുകളും നിർദ്ദേശിക്കുന്നു. നിങ്ങൾ ആഗ്രഹിക്കുന്ന സര്‍വ്വകലാശാലയിൽ ചേരുന്നതിന് ആവശ്യമായ എല്ലാ അടിസ്ഥാന പ്രവർത്തനങ്ങളും ഞങ്ങൾ ഏറ്റെടുക്കുകയും നിങ്ങളുടെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിനായി അപേക്ഷാ പ്രക്രിയയിലുടനീളം ഞങ്ങള്‍ മാർഗ്ഗനിർദ്ദേശവും പിന്തുണയും നൽകുകയും ചെയ്യുന്നു. നിങ്ങളുടെ പ്രൊഫൈലും താൽപ്പര്യങ്ങളും അടിസ്ഥാനമാക്കി ആ രാജ്യത്തെ എല്ലാ സർവ്വകലാശാലകളും പരിശോധിച്ച്, ശരിയായ കോഴ്‌സും സർവ്വകലാശാലയും കണ്ടെത്താൻ നിങ്ങളെ സഹായിക്കുന്നു. ഒപ്പം വിവിധ മേഖലകളില്‍ വിദഗ്ധരായ ഞങ്ങളുടെ കൌണ്‍സിലേര്സ്, ഈ കാര്യങ്ങൾ നിങ്ങൾക്ക് കഴിയുന്നത്ര എളുപ്പമാക്കുന്നതിന് വേണ്ടി വിപുലമായി പ്രവർത്തിക്കും.

ഞങ്ങളുടെ സ്റ്റാഫ് നിങ്ങളുടെ പ്രൊഫൈൽ വിലയിരുത്തുകയും മികച്ച സര്‍വ്വകലാശാലകളെ അനായാസം ഷോർട്ട്‌ലിസ്റ്റ് ചെയ്യുകയും ചെയ്യുന്നു. കൂടാതെ അവിടേക്കുള്ള പ്രവേശന പ്രക്രിയയ്ക്ക് ആവശ്യമായ എല്ലാ ഫോമുകളും രേഖകളും ക്രമപ്പെടുത്തുകയും ഇവ പൂരിപ്പിക്കാൻ നിങ്ങളെ സഹായിക്കുകയും ചെയ്യും. അപേക്ഷാ ഫീസ്, യൂണിവേഴ്സിറ്റി രജിസ്ട്രേഷൻ ഫീസ്, ഒരു സര്‍വ്വകലാശാലയിൽ പ്രവേശിക്കാൻ നിങ്ങളെ സഹായിക്കുന്ന ഇപ്പോള്‍ ലഭ്യമാവുന്ന സ്കോളർഷിപ്പുകൾ എന്നിവ പോലുള്ള സാമ്പത്തിക വിവരങ്ങളുടെ എല്ലാ വിശദാംശങ്ങളും ഞങ്ങളുടെ സ്ഥാപനം നിങ്ങൾക്ക് നൽകുന്നു.

സര്‍വ്വകലാശാല തിരഞ്ഞെടുക്കൽ

നിങ്ങൾക്ക് അനുയോജ്യമായ ഒരു സര്‍വ്വകലാശാല തിരഞ്ഞെടുക്കുകയെന്നത് അത്യാവശ്യമാണ്. ശ്രേഷ്ഠമായ സര്‍വ്വകലാശാലകളുടെ പട്ടികയിൽ നിന്ന് ഏറ്റവും മികച്ച സര്‍വ്വകലാശാല തിരഞ്ഞെടുക്കുകയെന്നത് എത്ര ബുദ്ധിമുട്ടാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. ഈ നീണ്ട പട്ടികയിൽ‌ നിന്നും ഏറ്റവും മികച്ച സര്‍വ്വകലാശാല തിരഞ്ഞെടുക്കുന്നതിന് നിങ്ങളെ സഹായിക്കാൻ ഞങ്ങളുടെ സ്റ്റാഫ് തയ്യാറാണ്.

നിങ്ങളുടെ വിഷയവും പഠനപദ്ധതിയും അനുസരിച്ച്, ഞങ്ങളുടെ വിദഗ്ദ്ധർ നിങ്ങളുടെ പ്രൊഫൈൽ വിശകലനം ചെയ്യുകയും സ്ഥലം, ട്യൂഷൻ ഫീസ്, ആവശ്യമായ കോഴ്സ് വർക്ക് എന്നിവ അടിസ്ഥാനമാക്കി മികച്ച സര്‍വ്വകലാശാലകളുടെ ഒരു ലിസ്റ്റ് തയ്യാറാക്കുകയും ചെയ്യുന്നു. അതില്‍ നിന്നും നിങ്ങള്‍ക്ക് മികച്ച സ്കോളർഷിപ്പും പഠനസഹായവും അദ്ധ്യാപന അവസരങ്ങളും  ലഭിക്കുന്ന നല്ല സര്‍വ്വകലാശാലകള്‍ തിരഞ്ഞെടുക്കാൻ ഞങ്ങള്‍ നിങ്ങളെ സഹായിക്കുന്നു. മികച്ച സര്‍വ്വകലാശാലകളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു, അതില്‍ നിന്നും നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഓപ്ഷനുകൾ ഏതെന്ന് കണ്ടെത്താൻ നിങ്ങളുടെ പ്രൊഫൈലിനെ അടിസ്ഥാനമാക്കി ആ ഷോര്‍ട്ട് ലിസ്റ്റ് ഞങ്ങൾ വിശകലനം ചെയ്യുന്നു. അങ്ങനെ അപേക്ഷ സമര്‍പ്പിക്കാന്‍ ഞങ്ങള്‍ക്ക് നിങ്ങളെ സഹായിക്കാന്‍ കഴിയും. 

രാജ്യവും പ്രോഗ്രാമും തിരഞ്ഞെടുക്കൽ

നിങ്ങള്‍ സ്വപ്നം കാണുന്ന രാജ്യത്തെ മികച്ച സര്‍വ്വകലാശാലകളിൽ പ്രവേശിക്കാൻ സഹായിക്കുന്നതിന് ഞങ്ങളുടെ വിദഗ്ധ സംഘം വിവിധ ഘടകങ്ങൾ പരിഗണിക്കുകയും വിവിധ രീതികൾ പിന്തുടരുകയും ചെയ്യുന്നു. നിങ്ങളുടെ പ്രൊഫൈൽ, പ്രോഗ്രാം തിരഞ്ഞെടുക്കൽ, സാമ്പത്തിക ശേഷി, താൽപ്പര്യങ്ങൾ എന്നിവ അനുസരിച്ച്, നിങ്ങൾ ഒരു രാജ്യത്ത് പഠിക്കണോ വേണ്ടയോ എന്ന് നിർണ്ണയിക്കാൻ ഞങ്ങൾ നിങ്ങളെ സഹായിക്കുന്നു. കൂടാതെ, ഓരോ രാജ്യത്തും പഠിക്കുന്നതു കൊണ്ടുള്ള നേട്ടങ്ങൾ ഉൾക്കൊള്ളുന്ന ഒരു താരതമ്യ റിപ്പോർട്ട് ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. അതോടൊപ്പം ഞങ്ങള്‍ ആ രാജ്യത്ത് നിങ്ങളുടെ കോഴ്സിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിന് സഹായിക്കുകയും സമീപ നഗരങ്ങൾ, തൊഴിലവസരങ്ങൾ, അവിടെ ലഭ്യമായ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നല്‍കുകയും ചെയ്യുന്നു.

അപേക്ഷാ സഹായം

നിങ്ങളുടെ വിദേശ പഠന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് എല്ലാ സര്‍വ്വകലാശാല അപേക്ഷകളും കൃത്യമായി അയയ്‌ക്കേണ്ടത് വളരെ പ്രധാനമാണ്. എല്ലാ അപേക്ഷകളും പൂരിപ്പിക്കുകയും ആവശ്യമായ എല്ലാ രേഖകളും അയയ്ക്കുകയും വേണം. ആവശ്യമായ എല്ലാ അപേക്ഷാ ലിങ്കുകളും ബിരുദാനന്തര ഫോമുകളും ഡിപ്പാർട്ട്മെന്‍റൽ അപേക്ഷകളും നിങ്ങൾ ശ്രദ്ധാപൂർവ്വം പൂരിപ്പിക്കേണ്ടതുണ്ട്, അങ്ങനെ ചെയ്യാതിരുന്നാല്‍ അത് നിങ്ങളുടെ അഡ്മിഷന്‍ വൈകുന്നതിന് ഇടയാക്കും. ഞങ്ങളുടെ ടീം അപേക്ഷ അയക്കാന്‍ നിങ്ങളെ സഹായിക്കുന്നതിനാൽ ഈ പ്രശ്‌നത്തെക്കുറിച്ച് നിങ്ങൾ വിഷമിക്കേണ്ടതില്ല.

അർപ്പണ മനോഭാവത്തോടെ, നിങ്ങളെ സഹായിക്കാനായി വരുന്ന ഞങ്ങളുടെ ജീവനക്കാർ സര്‍വ്വകലാശാല അപേക്ഷയെ കുറിച്ചും അവയുടെ സമയപരിധികളെ കുറിച്ചും നിങ്ങളെ അപ്ഡേറ്റ് ചെയ്യുകയും പതിവ് ഫോളോ-അപ്പുകൾ നൽകുകയും ചെയ്യുന്നു. സര്‍വ്വകലാശാല അപേക്ഷകൾ സംബന്ധിച്ച് നിങ്ങൾ സമര്‍പ്പിക്കേണ്ട അപേക്ഷകളുടെയും പ്രമാണങ്ങളുടെയും അവയുടെ സമയപരിധിയുടെയും പട്ടിക അവർ നിങ്ങള്‍ക്ക് നൽകുന്നു. ആവശ്യമായ എല്ലാ രേഖകളെയും അപേക്ഷകളെയും കുറിച്ച് നിങ്ങളെ ഉപദേശിക്കുന്നതിലൂടെയും, എല്ലാ അപേക്ഷകളും പൂരിപ്പിക്കാൻ നിങ്ങളെ സഹായിക്കുന്നതിലൂടെയും, നിശ്ചിത സമയപരിധിക്കുള്ളിൽ അവ കൈമാറുന്നുവെന്ന് ഉറപ്പാക്കുന്നതിലൂടെയും, ഈ അപേക്ഷാപ്രക്രിയ മുഴുവനും ഞങ്ങൾ കൈകാര്യം ചെയ്യുന്നു. ഓൺലൈൻ ഫോമുകൾ പൂരിപ്പിക്കുന്നതിനൊപ്പം, ഡിപ്പാർട്ട്മെന്‍റൽ ഫോമുകൾ പൂരിപ്പിക്കുന്നതിനും നിങ്ങളുടെ IELTS / ETS സ്കോറുകൾ റിപ്പോർട്ടു ചെയ്യുന്നതിനും ഞങ്ങൾ നിങ്ങളെ സഹായിക്കുന്നു.

നിങ്ങളുടെ പ്രവേശനത്തിന് ശക്തമായ ഒരു ‘സ്റ്റേറ്റ്മെന്‍റ് ഓഫ് പര്പ്പസ്’(SOP) ഉണ്ടായിരിക്കുക എന്നത് വളരെ പ്രധാനമാണ്. അത് ചിലപ്പോൾ നിങ്ങളുടെ പ്രവേശനത്തിൽ നിർണ്ണായക ഘടകമാകാം. ഒരു നല്ല SOP നിങ്ങളെ ഏതെങ്കിലും ഒരു നല്ല സര്‍വ്വകലാശാലയിൽ പ്രവേശിക്കാൻ സഹായിക്കും. നിങ്ങളുടെ അപേക്ഷാ പ്രക്രിയ കഴിയുന്നത്ര സുഗമമാക്കുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങളുടെ ഭാഗമായി, നിങ്ങളുടെ SOP എഴുത്തിലും നിങ്ങൾക്ക് പിന്തുണ നൽകാൻ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്. സര്‍വ്വകലാശാല നിങ്ങളുടെ അപേക്ഷ പരിഗണിക്കുന്ന രീതിയില്‍, ഞങ്ങളുടെ പരിചയസമ്പന്നരായ പ്രൊഫഷണലുകൾ നിങ്ങളുടെ അപേക്ഷ അവലോകനം ചെയ്യുകയും ആവശ്യമായ അപ്‌ഗ്രേഡുകൾ നൽകുകയും ചെയ്യും. SOP ശരിയായി ഫോർമാറ്റ് ചെയ്യുകയും അതില്‍ ആവശ്യമായ എല്ലാ വിവരങ്ങളും അടങ്ങിയിരിക്കുകയും വേണം. നിങ്ങളുടെ ബയോഡാറ്റ പുനരവലോകനം ചെയ്യുന്നതിനും ഞങ്ങള്‍ സഹായിക്കും.

വിസ മാർഗ്ഗനിർദ്ദേശം

നിങ്ങളുടെ വിസ അംഗീകരിക്കപ്പെടുമ്പോൾ വിദേശത്ത് പഠിക്കുകയെന്ന നിങ്ങളുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നു. കാരണം, വിസയാണ് നിങ്ങളുടെ സ്വപ്ന സ്‌കൂളിലേക്ക് നിങ്ങളെ ബന്ധിപ്പിക്കുന്നത്. 

മികച്ച കോളേജിൽ പ്രവേശനം നേടിയിട്ടും, സാമ്പത്തിക സ്ഥിരത ഉണ്ടായതിന് ശേഷവും വിസ അംഗീകാരം നേടുന്നതിൽ പല വിദ്യാർത്ഥികളും പരാജയപ്പെടുന്നതിനാൽ വിസ അഭിമുഖങ്ങൾ സമ്മർദ്ദമുളവാക്കുന്നവയാണ്. വിസ നിരസിക്കുന്നതിനുള്ള കാരണങ്ങൾ വളരെ അപൂർവമായി മാത്രമേ വിസ ഇന്‍റർവ്യൂ പാനൽ നൽകാറുള്ളൂ. അതിനാൽ അഭിമുഖം നന്നായി നൽകിയ ശേഷവും വിസ നിരസിക്കപ്പെട്ടത് എന്തുകൊണ്ടാണെന്ന് മനസിലാക്കാൻ വിദ്യാർത്ഥികൾക്ക് ചിലപ്പോൾ ബുദ്ധിമുട്ടാണ്.

ഞങ്ങളുടെ പ്രത്യേക ടീമിന്‍റെ അനുഭവസമ്പത്തിലൂടെയും നിലവിലെ വിസ നയത്തിലെ വിടവുകൾ തിരിച്ചറിഞ്ഞതിലൂടെയും, ആ വിടവുകൾ നികത്താനും നിങ്ങളെ വിസ ഇന്‍റർവ്യൂവിന് തയ്യാറെടുപ്പിക്കാനും അത് വഴി നിങ്ങള്‍ സ്വപ്നം കാണുന്ന കോളേജിൽ പഠനം സാധ്യമാക്കുന്നതിനും ഞങ്ങൾ ഒരു സമഗ്ര പരിശീലന പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഒരു വിസ അഭിമുഖത്തിൽ, നിങ്ങളുടെ കുടുംബത്തിന്‍റെ സാമ്പത്തിക സ്രോതസ്സുകൾ അവതരിപ്പിക്കുന്നത് നിർണായകമാണ്. അതിനാലാണ് നിങ്ങൾക്ക് നല്ല ഉത്തരം നൽകാനും നിങ്ങളുടെ അപേക്ഷ അംഗീകരിക്കപ്പെടാനുള്ള സാധ്യത വർദ്ധിപ്പിക്കാനും വേണ്ടി ഞങ്ങൾ നിങ്ങൾക്ക് സൗജന്യ സാമ്പത്തിക കൗൺസിലിംഗ് നൽകുന്നത്.

നിങ്ങൾക്ക് യഥാർത്ഥ അഭിമുഖാനുഭവം നൽകുന്നതിനും നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനുമായി ഞങ്ങൾ ഒരു മോക്ക് അഭിമുഖം നടത്തുന്നു. മോക്ക് വിസ അഭിമുഖങ്ങളിൽ ഞങ്ങൾ നിങ്ങളെ വിശദമായി വിലയിരുത്തുകയും നിങ്ങൾ മെച്ചപ്പെടുത്തേണ്ട മേഖലകളെക്കുറിച്ചും നിങ്ങൾക്ക് അവ എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ചും അറിയിക്കുന്നു. കൂടാതെ, ഒരു വിസയുടെ ഓൺലൈൻ അപേക്ഷയിൽ ഞങ്ങൾ നിങ്ങളെ സഹായിക്കുകയും ആവശ്യമായ ഫോമുകൾ പൂരിപ്പിക്കുകയും ആവശ്യമായ സാമ്പത്തിക രേഖകളുടെ സംഗ്രഹം നൽകുകയും ചെയ്യുന്നു. വിസക്ക് വേണ്ടിയുള്ള മാർഗ്ഗനിർദ്ദേശം നൽകുകയെന്നത് ഞങ്ങളുടെ മുൻ‌ഗണനാ പട്ടികയിൽ വളരെ മുന്‍പന്തിയിലാണ്. അതിനാല്‍ വിദ്യാർത്ഥികൾക്ക് അവരുടെ വിസ ഇന്‍റർവ്യൂകളിൽ വിജയിക്കാൻ ആവശ്യമായ വിപുലമായ പരിശീലനം ഞങ്ങള്‍ നൽകുന്നു.

വിസക്ക് ശേഷമുള്ള സേവനങ്ങൾ

മറ്റ് പല കൺസൾട്ടൻസികളിൽ നിന്നും വ്യത്യസ്തമായി ഞങ്ങൾ ദീർഘകാല മാർഗ്ഗനിർദ്ദേശം നൽകുന്നു. ഞങ്ങളുടെ സഹായത്തോടെ, നിങ്ങളുടെ വിദേശയാത്ര സുഗമവും വേഗമേറിയതുമായിരിക്കും. ഞങ്ങൾ മുഴുവൻ സമയവും നിങ്ങളോടൊപ്പം ഉണ്ടാവും. വിദേശത്ത് പഠിക്കുമ്പോൾ, ഇമിഗ്രേഷൻ നിയമങ്ങളും ‘പോര്‍ട്ട്‌ ഓഫ് എന്‍ട്രി’യും കണ്ടെത്തുന്നത് ചില സമയങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കാം. ഇത് മനസ്സിൽ വച്ചുകൊണ്ട്, പുറപ്പെടുന്നതിന് മുമ്പുള്ള പ്രക്രിയകളില്‍ നിങ്ങളെ സഹായിക്കാൻ ഞങ്ങൾ ഉണ്ടാകും.

കാര്യങ്ങൾ കഴിയുന്നത്ര ലളിതമാക്കാൻ ഞങ്ങളുടെ കമ്പനി ശ്രമിക്കുകയും ഇമിഗ്രഷന് ആവശ്യമായ എല്ലാ വിവരങ്ങളും നൽകുകയും ചെയ്യുന്നു. പുറപ്പെടുന്നതിന് മുമ്പുള്ള പ്രക്രിയയിൽ നിങ്ങളോട് ആവശ്യപ്പെട്ടിട്ടുള്ള രോഗപ്രതിരോധ കുത്തിവയ്പ്പുകളും ആരോഗ്യരേഖകളും പൂർത്തിയാക്കേണ്ടത് വളരെ പ്രധാനമാണ്. പോകുന്നതിനുമുമ്പ് അവ നേടിയിരിക്കണം. ഇതുപോലുള്ള ഫോമുകൾ‌ പൂരിപ്പിക്കുന്നതിന് ചിലപ്പോള്‍ ബുദ്ധിമുട്ടുണ്ടാകാം. അതിനാൽ‌ അവ പൂരിപ്പിക്കുന്നതിന് ഞങ്ങൾ‌ നിങ്ങളെ സഹായിക്കും.

വിദേശത്ത് പഠിക്കുമ്പോൾ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ, യാത്ര തുടങ്ങുന്നതിനുമുമ്പ് നിങ്ങൾ ആരോഗ്യ ഇൻഷുറൻസ് എടുക്കേണ്ടതുണ്ട്. ആരോഗ്യ ഇൻ‌ഷുറൻ‌സ് എടുക്കുന്നതിനെക്കുറിച്ചും അത് എങ്ങനെ സ്വന്തമാക്കാം എന്നതിനെക്കുറിച്ചുമുള്ള അറിവില്ലായ്മ കാരണം പല വിദ്യാർത്ഥികളും ആശയക്കുഴപ്പത്തിലാകാറുണ്ട്. വേണ്ട മാർഗ്ഗനിർദ്ദേശവും സഹായവും നൽകുന്നതിലൂടെ, അത്തരം അസൗകര്യങ്ങളുണ്ടാകാതെ  നോക്കാന്‍ ഞങ്ങൾക്ക് കഴിയും. നിങ്ങളുടെ സര്‍വ്വകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികളുമായോ നിലവിലെ വിദ്യാർത്ഥികളുമായോ സമ്പർക്കം പുലർത്തേണ്ടതിന്‍റെ പ്രാധാന്യം ഞങ്ങൾ മനസ്സിലാക്കുന്നു. അതിനാല്‍ അവരുമായി ബന്ധപ്പെടാൻ നിങ്ങളെ സഹായിക്കാൻ ഞങ്ങൾ സന്നദ്ധരാണ്. കൂടാതെ, റൂംമേറ്റുകളെ തിരയാനും താമസസൗകര്യങ്ങൾ തേടാനും ഞങ്ങൾ നിങ്ങളെ സഹായിക്കും. നിങ്ങൾ വിമാനത്താവളത്തിൽ എത്തുമ്പോൾ, കഴിയുന്നത്ര വേഗത്തിലും എളുപ്പത്തിലും നിങ്ങളുടെ ഹോട്ടലിലെത്താൻ ഞങ്ങൾ നിങ്ങളെ സഹായിക്കും.

ആജീവനാന്ത പിന്തുണ

വിദേശത്ത് പഠിക്കാനുള്ള നിങ്ങളുടെ ആഗ്രഹം നിറവേറ്റാൻ സഹായിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. നിങ്ങൾ‌ക്ക് ഇഷ്ടമുള്ള സർവ്വകലാശാലയിലേക്കുള്ള പ്രവേശനത്തിൽ‌ ഞങ്ങൾ‌ ഈ ബന്ധം അവസാനിപ്പിക്കുന്നില്ല. വിദേശ പഠനം ഉടനീളം ഒരു പോസിറ്റീവ് അനുഭവമായിരിക്കുമെന്ന് ഞങ്ങൾ‌ ഉറപ്പാക്കുന്നു. വിദേശ രാജ്യത്തിലേക്കുള്ള നിങ്ങളുടെ യാത്രയ്ക്കിടെ, എയർപോർട്ട് പിക്കപ്പുകൾ ക്രമീകരിക്കുന്നത് മുതൽ റൂംമേറ്റുകളെ കണ്ടെത്തുന്നതിനും താമസസൗകര്യങ്ങൾ ക്രമീകരിക്കുന്നതിനും വരെ ഞങ്ങൾ നിങ്ങളെ സഹായിക്കും. ആജീവനാന്ത പിന്തുണയാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്. വിദേശത്തായിരിക്കുമ്പോൾ, ഞങ്ങളുടെ ടീം വിദ്യാർത്ഥികളുമായി നിരന്തരം സമ്പർക്കം പുലർത്തുകയും അവർക്ക് കരിയർ മാർഗ്ഗനിർദ്ദേശവും ഒപ്പം അവരുടെ ജീവിതം സുഗമമാക്കുന്നതിന് മറ്റ് സഹായങ്ങളും നൽകുന്നു.