സ്ഥിരം ചോദ്യങ്ങൾ: സ്റ്റഡി എബ്രോഡ്

സ്ഥിരം ചോദ്യങ്ങൾ: സ്റ്റഡി എബ്രോഡ്

  • എന്താണ് വിദേശപഠനം?

വിദേശപഠനം ഒരു ആഗോള പ്രതിഭാസമാണ്. വിദ്യാർത്ഥികൾ രാജ്യങ്ങൾ, ഭൂഖണ്ഡങ്ങൾ, മഹാസമുദ്രങ്ങൾ കടന്ന് മികച്ച വിദ്യാഭ്യാസം നേടാന്‍ യാത്രയാകുന്നു.

  • എപ്പോഴാണ് വിദേശത്ത് പോയി പഠിക്കേണ്ടത്?

എല്ലാവർക്കും വിദേശത്ത് പഠിക്കാൻ അനുയോജ്യമായ ഒരേപോലുള്ള സമയമില്ല. പരിഗണിക്കേണ്ട നിരവധി ഘടകങ്ങളുണ്ട്. അവയിൽ സമയം, ദൈർഘ്യം, പഠനവിഷയം എന്നിവ ഉൾപ്പെടുന്നു.

  • വിദേശ പഠനം മൂല്ല്യമുള്ളവയാണോ?

മികച്ച സർവ്വകലാശാലകൾ, ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം, മികച്ച തൊഴിൽ അവസരങ്ങൾ, ആശയവിനിമയ കഴിവും വ്യക്തിത്വ വികസനവും, ജീവിതശൈലി മെച്ചപ്പെടുത്താനുള്ള കഴിവ് എന്നിവയൊക്കെ വാഗ്ദാനം ചെയ്യുന്നതിനാല്‍ വിദേശ പഠനം അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് മികച്ച അനുഭവം നൽകുന്നു.

ലോകത്തെവിടെയും അംഗീകൃതമായ ബിരുദം വേഗത്തിൽ നേടാനുള്ള അവസരം, അന്തർദേശീയ അനുഭവവും, പ്രാദേശിക അനുഭവവും, മറ്റ് സംസ്കാരങ്ങളെക്കുറിച്ച് പഠിക്കാനുമൊക്കെയുള്ള അവസരം എന്നിവയൊക്കെ വിദേശത്ത് പഠിക്കുന്നതിലൂടെ നേടാം. ഏറ്റവും പ്രധാനമായി, അവിടെ തുടരുന്നതിനും ആ രാജ്യത്തെ സ്ഥിര താമസക്കാരാവുന്നതിനുമുള്ള ഒരു ഓപ്ഷനുമുണ്ട്.

  • പഠിക്കാനായി ഒരു വിദേശ രാജ്യം തിരഞ്ഞെടുക്കുമ്പോൾ ഞാൻ എന്ത് പരിഗണിക്കണം?

നിങ്ങൾ പഠിക്കാനായി ഒരു വിദേശ രാജ്യം തിരഞ്ഞെടുക്കുമ്പോള്‍ നിരവധി ഘടകങ്ങളെ ആശ്രയിക്കണം.

വിഷയം: വിദ്യാർത്ഥികൾ ഏത് വിഷയമാണ് മേജർ ആയി എടുക്കാൻ ആഗ്രഹിക്കുന്നത് എന്നും അവർക്ക് ലഭ്യമായ ഓപ്ഷനുകളെക്കുറിച്ചും കൃത്യമായി അറിഞ്ഞിരിക്കണം.

വിദ്യാഭ്യാസച്ചെലവ്: പഠിക്കാൻ ഒരു വിദേശരാജ്യം തിരഞ്ഞെടുക്കുന്നതിന് മുമ്പ് ആ രാജ്യത്തിലെ ജീവിത ചെലവ് പരിഗണിക്കേണ്ടത് പ്രധാനമാണ്. കാരണം ചില രാജ്യങ്ങള്‍ വിദ്യാർത്ഥികളെ പഠനത്തോടൊപ്പം ജോലി ചെയ്യാൻ അനുവദിക്കില്ല.

ഗവേഷണവും പോസ്റ്റ് മാസ്റ്റേഴ്സ് അവസരങ്ങളും: നിങ്ങൾ പഠിക്കുന്ന കോഴ്സുകളുടെയും അവിടെ ലഭ്യമായ പോസ്റ്റ്-സ്റ്റഡി പ്രോഗ്രാമുകളുടെയും ഗവേഷണ പരിപാടികളെയും അടിസ്ഥാനമാക്കിയായിരിക്കണം നിങ്ങൾ രാജ്യം തിരഞ്ഞെടുക്കേണ്ടത്.

പഠന ശേഷമുള്ള വർക്ക് വിസ: വിദ്യാർത്ഥികൾ അവരുടെ പഠനത്തിനു ശേഷം ലഭ്യമായ പോസ്റ്റ് സ്റ്റഡി വർക്ക് വിസ ഓപ്ഷനുകൾ മനസ്സിലാക്കണം, കാരണം ചില രാജ്യങ്ങൾ പഠനം പൂർത്തിയാക്കിയ ശേഷം അവിടെ തുടരാൻ വിദ്യാർത്ഥികളെ അനുവദിക്കാറില്ല.

ജീവിത സാഹചര്യങ്ങൾ: വിദ്യാർത്ഥികൾക്ക് ഏതെങ്കിലും രാജ്യത്തേക്ക് അപേക്ഷിക്കണമെങ്കിൽ അവർ അവിടത്തെ കാലാവസ്ഥയും ജീവിത സാഹചര്യങ്ങളും പരിശോധിക്കണം. നിങ്ങൾക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കില്‍ ചില സ്ഥലങ്ങൾ ഒഴിവാക്കുന്നതാവും എല്ലായ്പ്പോഴും നല്ലത്.

  • വിദേശത്ത് പഠിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ ആവശ്യകതകൾ എന്തൊക്കെയാണ്?

മിക്ക രാജ്യങ്ങളിലും, അണ്ടര്‍ഗ്രാജുവേറ്റ്, ബിരുദ വിദ്യാഭ്യാസത്തിന് യോഗ്യത നേടുന്നതിന് അക്കാദമിക് ഫലങ്ങളും ഇംഗ്ലീഷ് ഭാഷാപരീക്ഷ ഫലങ്ങളും ആവശ്യമാണ്. 

ഗ്രാജുവേറ്റ് സ്കൂളിനായി, യു‌എസ്‌എ സർവ്വകലാശാലകൾ അധികമായി GRE/GMAT സ്കോറുകളും ബിരുദ കോഴ്സുകൾക്കായി അധികമായി SAT/ACT സ്കോറുകളും ആവശ്യപ്പെടാറുണ്ട്.

ഒരു അമേരിക്കൻ സർവ്വകലാശാലയിൽ നിന്ന് പ്രവേശന സ്ഥിരീകരണം ലഭിക്കുന്നതിന് മുമ്പ്, നിങ്ങൾക്ക് ഫണ്ടുണ്ടെന്ന് തെളിയിക്കേണ്ടതായുണ്ട്. 

കാനഡ, യുകെ, ഓസ്‌ട്രേലിയ, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ മിക്ക സര്‍വ്വകലാശാലകളും വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിന് ഒരു സെമസ്റ്റർ എൻറോൾമെന്റ് നിക്ഷേപം ആവശ്യമാണ്.

  • വിദേശത്ത് പഠിക്കുന്ന പ്രോഗ്രാമുകൾ ചെലവേറിയതാണോ?

വിദേശത്ത് പഠിക്കുമ്പോൾ ബജറ്റ് അനുസരിച്ച് ജീവിക്കണം എന്ന ചിന്ത കഠിനമായിരിക്കാം. നിങ്ങളുടെ അന്തർദേശീയ വിദ്യാഭ്യാസച്ചെലവ്, താമസസൗകര്യങ്ങൾ, മറ്റ് ചെലവുകൾ എന്നിവയ്ക്കിടയിൽ, നിങ്ങൾക്ക് ബുദ്ധിമുട്ടുകള്‍ തോന്നിയേക്കാം. വിദേശത്ത് പഠിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അവിടുത്തെ ചെലവ് കണക്കാക്കിയാവരുത്. അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ചെലവ് ചുരുക്കാനും പണം ലാഭിക്കാനും നിരവധി മാർഗങ്ങളുണ്ട്.

  • വിദേശത്ത് പഠിക്കുന്നതിനുള്ള ചെലവുകൾ എന്തൊക്കെയാണ്?

ഒരു രാജ്യത്തെ വിദ്യാഭ്യാസച്ചെലവ് ആ സർവ്വകലാശാലയുടെ റാങ്കിംഗ്, സ്ഥിതി ചെയ്യുന്ന സ്ഥലം, തിരഞ്ഞെടുക്കുന്ന കോഴ്സ് എന്നിവയെ അനുസരിച്ചിരിക്കും.സാധാരണയായി, മെഡിക്കൽ സ്കൂൾ പ്രോഗ്രാമുകൾക്ക് ഒരു ആർട്സ് കോളേജ് പ്രോഗ്രാമിനേക്കാൾ ഉയർന്ന ട്യൂഷൻ ഫീസ് ഉണ്ട്. അതുപോലെ, എഞ്ചിനീയറിംഗ് പ്രോഗ്രാമുകളേക്കാൾ വളരെ ചെലവേറിയതാണ് MBA പ്രോഗ്രാമുകൾ. ഉയർന്ന റാങ്കുള്ള സർവ്വകലാശാല ഉയർന്ന ട്യൂഷൻ ഫീസ് ഈടാക്കും.

ട്യൂഷൻ ഫീസ് സാമാന്യവൽക്കരിക്കാനാകില്ലെങ്കിലും, ഓരോ രാജ്യത്തെയും ശരാശരി ട്യൂഷൻ ഫീസ് താഴെ നൽകിയിരിക്കുന്നു

യുഎസ്എ$15000 – $ 20000
യുകെPS 12000 – 18000
ഓസ്‌ട്രേലിയAUS $20000 – $26000
കാനഡ സർവ്വകലാശാലകൾCAD $26000 – $40000
കാനഡ ഡിപ്ലോമകള്‍ CAD $15000 – $18000
  • വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ജോലി ചെയ്യാൻ കഴിയുമോ?

സ്വപ്ന രാജ്യങ്ങൾ (കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, ഓസ്ട്രേലിയ) ഒക്കെ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് പഠിക്കുമ്പോൾ ജോലി ചെയ്യാനുള്ള അവസരങ്ങൾ നൽകുന്നു. യോഗ്യതയുള്ള* അന്തർ‌ദ്ദേശീയ വിദ്യാർത്ഥികൾക്ക് ഒരു സാധാരണ അക്കാദമിക് സെഷനിൽ ആഴ്ചയിൽ 20 മണിക്കൂർ വരെയും പതിവായി ഷെഡ്യൂൾ ചെയ്ത അക്കാദമിക് സെഷനുകൾക്കിടയിലെ ഇടവേളകളായ വേനല്‍ അവധിക്കാലം പോലുള്ള സമയത്ത് മുഴുവൻ സമയവും ജോലി ചെയ്യാം.

*പാത്ത് വേ ഫൌണ്ടേഷനോ ബ്രിഡ്ജിംഗ് ഇംഗ്ലീഷ് പ്രോഗ്രാമിനോ പോകുന്ന വിദ്യാർത്ഥികൾക്ക് 20 മണിക്കൂർ ജോലി ചെയ്യാനുള്ള യോഗ്യത ഉണ്ടാവില്ല. ഇതിന് മാറ്റമുണ്ടാകാം. അതായത് രാജ്യവും സർവ്വകലാശാലയെയും അനുസരിച്ച് അവർക്ക് 10 മണിക്കൂർ വരെ യോഗ്യതയുണ്ടാവാം.

  • നിങ്ങൾക്ക് വിദേശത്ത് നിന്ന് ഹൈസ്കൂള്‍ വിദ്യാഭ്യാസം നേടാനാകുമോ?

നിങ്ങൾക്ക് പതിനേഴുവയസ്സുണ്ടെങ്കില്‍ ഭാഷാ സ്കൂളുകളിലോ ഹൈസ്കൂൾ എക്സ്ചേഞ്ച് പ്രോഗ്രാമുകളിലോ വിദേശത്ത് പഠിക്കാം.

  • വിദേശത്ത് ബിരുദ സ്കൂളിൽ പഠിക്കാൻ കഴിയുമോ?

തീര്‍ച്ചയായും! വിദേശത്തുള്ള ഏത് ബാച്ചിലേഴ്സ്, മാസ്റ്റേഴ്സ് അല്ലെങ്കിൽ പിഎച്ച്ഡി പ്രോഗ്രാമും നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

  • വിദേശ പഠനം നിങ്ങളുടെ കരിയറിനെ എങ്ങനെ സഹായിക്കും?

നിങ്ങളുടെ വിദേശ അനുഭവം നിങ്ങളുടെ റെസ്യൂമേക്ക് ശക്തി നൽകും. പ്രമുഖ അന്താരാഷ്ട്ര സർവ്വകലാശാലകളിൽ നിന്നുള്ള വിദ്യാഭ്യാസയോഗ്യതകൾ തൊഴിലുടമകൾ അനുകൂലമായി കാണുകയും നിങ്ങളുടെ പ്രൊഫൈലിനെ വ്യത്യസ്തമാക്കാൻ അത് സഹായിക്കുകയും ചെയ്യും. ഇത് ആഗോള തൊഴിൽ മേഖലകളിൽ അല്ലെങ്കിൽ നാട്ടില്‍ കൂടുതൽ മൂല്ല്യമുള്ളവരാക്കാൻ നിങ്ങളെ പ്രാപ്തരാക്കുന്നു.

  • വിദേശ പഠനം  നിങ്ങൾക്ക് എങ്ങനെ പ്രയോജനം ചെയ്യും?

ഒരു അന്താരാഷ്ട്ര വിദ്യാർത്ഥിയെന്ന നിലയിൽ നിങ്ങൾ നിരവധി പ്രായോഗിക കഴിവുകൾ നേടുന്നു. നിങ്ങൾ വിശാലവും അന്തർദേശീയവുമായ ഒരു ചിന്താഗതി വികസിപ്പിക്കുകയും സാഹചര്യങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് മാറുകയും അത് വഴി നിങ്ങളുടെ പ്രശ്നപരിഹാര കഴിവുകൾ ശക്തിപ്പെടുത്തുകയും ചെയ്യും. വിദേശ പഠന സമയത്ത് നിങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങളില്‍ മുൻകൈ എടുക്കേണ്ടിവരും, കൂടാതെ ബജറ്റ് തയ്യാറാക്കല്‍, സമയക്രമീകരണം, സംഘടനാ വൈദഗ്ധ്യം പോലുള്ള പ്രായോഗിക ജീവിത നൈപുണ്യങ്ങളും നിങ്ങൾ പഠിക്കും. തൊഴിലുടമകൾ ഈ കഴിവുകളെ വളരെ അഭിലഷണീയമായി കണക്കാക്കുന്നുവെന്നത് ശ്രദ്ധിക്കേണ്ടതാണ്!

  • വിദേശ പഠനം നിങ്ങളെ എങ്ങനെ മാറ്റും?

നിങ്ങൾ വിദേശത്ത് പഠിക്കുമ്പോൾ നിങ്ങൾക്ക് കിട്ടുന്ന ഏറ്റവും വലിയ ഗുണം നിങ്ങൾക്ക് നിങ്ങളെ തന്നെ കൂടുതലായി അറിയാൻ സാധിക്കുന്നു എന്നതാണ്. അതു നിങ്ങളെ കൂടുതൽ ആത്മ ബോധവും ആത്മവിശ്വാസവും ഉള്ളവരാക്കി മാറ്റും. ഇത്തരം അനുഭവങ്ങൾ നിങ്ങളുടെ വ്യക്തിഗത വളർച്ചയെയും വികാസത്തെയും സഹായിക്കുകയും വെല്ലുവിളികൾ ഏറ്റെടുക്കാൻ നിങ്ങളെ പ്രാപ്തരാക്കുകയും ചെയ്യുന്നു.

  • 12 -ന് ശേഷം എങ്ങനെ വിദേശത്ത് പഠിക്കാം?

പന്ത്രണ്ടാം ക്ലാസിന് ശേഷം നിങ്ങൾക്ക് പഠിക്കാൻ അപേക്ഷിക്കാം. ബാച്ചിലേഴ്സ് പഠനം ആരംഭിക്കാൻ നിങ്ങൾ ഇതുവരെ പൂർണ്ണമായി തയ്യാറായിട്ടില്ലെങ്കിൽ, നിങ്ങൾ ആഗ്രഹിക്കുന്ന സര്‍വ്വകലാശാല കോഴ്സില്‍ ചേരാനായി സ്വയം തയ്യാറാക്കുന്നതിന് നിങ്ങൾ ഒരു പാത്ത് വേ പ്രോഗ്രാം ചെയ്യേണ്ടി വന്നേക്കാം. ഒരു പാത്ത് വേ പ്രോഗ്രാം സർവ്വകലാശാലയിൽ പഠനം ആരംഭിക്കാൻ ആവശ്യമായ ആത്മവിശ്വാസവും കഴിവുകളും നിങ്ങൾക്ക് നൽകുന്നു.

  • വിദേശ പഠനം നിങ്ങളെ എന്ത് പഠിപ്പിക്കുന്നു?

പുതിയ ഭാഷകൾ പഠിക്കാനും മറ്റ് സംസ്കാരങ്ങളെ വിലമതിക്കാനും മറ്റൊരു രാജ്യത്ത് ജീവിക്കുമ്പോളുണ്ടാവുന്ന വെല്ലുവിളികളെ അതിജീവിക്കാനും ലോകത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും വിദേശ പഠനംനിങ്ങളെ സഹായിക്കുന്നു.

  • വിദേശത്ത് കോളേജിൽ എപ്പോഴാണ് ചേരേണ്ടത്?

വിദേശത്ത് കോളേജിൽ പഠിക്കാനുള്ള ഏറ്റവും ജനപ്രിയ സമയമാണ് ബാച്ചിലർ ബിരുദം നേടാനായി വിദേശത്തേക്ക് പോകുന്ന സമയം. ഈ വഴി സ്വീകരിക്കാൻ പല സർവ്വകലാശാലകളും ശുപാർശ ചെയ്യുന്നു. ഇക്കാരണത്താൽ, സ്കൂളുകൾ‌ പലപ്പോഴും വിദ്യാർത്ഥികളുടെ മൂന്നാം വർഷത്തിൽ‌ ആരംഭിക്കുന്ന രീതിയില്‍ അവരുടെ അന്തർ‌ദ്ദേശീയ പ്രോഗ്രാമുകൾ‌ നിർമ്മിക്കുകയും അതിലൂടെ നിങ്ങളുടെ പ്രക്രിയ എളുപ്പമാക്കുകയും ചെയ്യുന്നു. ഇതേ തുടർന്ന് ചില രാജ്യങ്ങളിൽ‌ മൂന്നാം വർഷത്തിൽ‌ തിരഞ്ഞെടുത്ത സ്പെഷ്യലൈസേഷൻ‌ അല്ലെങ്കിൽ‌ മേജര്‍ തന്നെ തിരഞ്ഞെടുക്കുവാനും ആവശ്യപ്പെടുന്നു. കാരണം അപ്പോഴേക്കും തന്‍റെ കരിയറില്‍ ഇനി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്ന വഴിയെക്കുറിച്ച് വിദ്യാര്‍ത്ഥിക്ക് ധാരണയുണ്ടാവും.

  •  ഞാൻ എപ്പോഴാണ് വിദേശത്ത് പോയി പഠിക്കേണ്ടത്?

പന്ത്രണ്ടാം ക്ലാസിനു ശേഷമോ അല്ലെങ്കില്‍ അത് കഴിഞ്ഞോ വിദേശത്ത് പഠിക്കുന്നതാണ് നല്ലത്.

  • വിദേശത്ത് എവിടെയാണ് പഠിക്കേണ്ടത്?

എവിടെയാണ് പഠിക്കേണ്ടതെന്ന് തീരുമാനിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മൂന്ന് പ്രധാന ഘടകങ്ങൾ ഇവയാണ്:

  • രാജ്യവും സ്ഥാപനവും അന്താരാഷ്ട്ര വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നുണ്ടാവണം 
  • ആ സ്ഥാപനം ഉയർന്ന നിലവാരമുള്ള അധ്യാപനം വാഗ്ദാനം ചെയ്യണം
  • അവിടെ പഠിക്കുന്നത് താങ്ങാനാകുന്നതാവണം 
  • യൂറോപ്പിൽ എവിടെയാണ് വിദേശ പഠനം സാധ്യമാവുന്നത്?

സർവ്വകലാശാലകളുടെ അവിശ്വസനീയമായ വൈവിധ്യം യൂറോപ്പ് വാഗ്ദാനം ചെയ്യുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിന്‍റെ ആരംഭത്തിൽ സ്ഥാപിതമായ ചില യൂറോപ്യൻ സർവ്വകലാശാലകൾ ലോകത്തിലെ തന്നെ ഏറ്റവും പ്രൌഢിയാര്‍ന്നവയാണ്. 50 വർഷത്തിൽ താഴെ മാത്രം പ്രായമുള്ള മറ്റുള്ളവർ, മികച്ച സ്ഥാപനങ്ങളായി ഉയർന്നുവരുന്നു. യുഎസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ യൂറോപ്പിൽ പഠിക്കുന്ന അന്തർദ്ദേശീയ വിദ്യാർത്ഥികൾ താരതമ്യേന കുറഞ്ഞ ട്യൂഷൻ ഫീസ് അടച്ചാല്‍ മതിയാവും. ഉദാഹരണത്തിന്, ജർമ്മനി, നോർവേ തുടങ്ങിയ ചില രാജ്യങ്ങളിൽ, അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് സൗജന്യമായി നല്ല രീതിയില്‍ പഠിക്കാൻ കഴിയും. പോളണ്ട്, ഓസ്ട്രിയ, ഗ്രീസ്, ഹംഗറി തുടങ്ങിയ രാജ്യങ്ങളും പ്രതിവർഷം 1500 യൂറോ മുതൽ  തുടങ്ങുന്ന മിതമായ ട്യൂഷൻ ഫീസ് മാത്രമീടാക്കുന്ന ബിരുദങ്ങൾ വാഗ്ദാനം ചെയ്യുന്നു.

  • കാനഡയിൽ എവിടെയാണ് വിദേശ പഠനം സാധ്യമാവുന്നത്?

കാനഡയിലേക്ക് വരാൻ വിദ്യാർത്ഥികൾ തിരഞ്ഞെടുക്കുന്ന ഏറ്റവും വലിയ കാരണങ്ങളിലൊന്ന് കനേഡിയൻ വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരമാണ്. താങ്ങാനാവുന്ന ട്യൂഷൻ ഫീസ്, ഗുണനിലവാരമുള്ള സ്ഥാപനങ്ങൾ, പഠന സമയത്ത് ജോലി ചെയ്യാനുള്ള സൗകര്യം, പഠനാനന്തര ജോലി, ഇമിഗ്രേഷൻ ഓപ്ഷനുകൾ എന്നിവ കാനഡക്കുണ്ട്. എവിടെ പഠിക്കണമെന്ന് തിരഞ്ഞെടുക്കാൻ വിദ്യാർത്ഥികൾക്ക് മതിയായ ഓപ്ഷനുകൾ നൽകുന്ന 15,000 ഓളം അണ്ടര്‍ഗ്രാജുവേറ്റ് (ബാച്ചിലേഴ്സ്), ഗ്രാജുവേറ്റ് (മാസ്റ്റേഴ്സ്, പിഎച്ച്ഡി) ബിരുദ പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്ന 90 ലധികം സർവ്വകലാശാലകളുണ്ട് കാനഡയിൽ.

  • സ്ട്രേലിയയിൽ എവിടെയാണ് വിദേശ പഠനം സാധ്യമാവുന്നത്?

വിദേശ പഠന സ്വപ്നങ്ങളിൽ ലോകത്തെ ജനപ്രിയ ലക്ഷ്യങ്ങളിൽ ഒന്നാണ് ഓസ്ട്രേലിയ. ഓസ്‌ട്രേലിയയിൽ 43 സർവ്വകലാശാലകളുണ്ട്, കൂടാതെ വിശാലമായ പഠന ഓപ്ഷനുകളും. ‘സെന്‍റർ ഫോർ വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗ്സി’ലെ ലോകത്തെ ഏറ്റവും മികച്ച 100 സർവ്വകലാശാലകളിൽ നാല് ഓസ്‌ട്രേലിയൻ സർവ്വകലാശാലകൾ ഉൾപ്പെട്ടിട്ടുണ്ട്. മെൽബൺ സർവ്വകലാശാല (57-ാം റാങ്ക്) ആണ് ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഏറ്റവും മികച്ചത്. മികച്ച 100 റാങ്കിംഗില്‍ വന്ന മറ്റ് ഓസ്‌ട്രേലിയൻ സർവ്വകലാശാലകളിൽ സിഡ്‌നി സർവ്വകലാശാല, ക്വീൻസ്‌ലാന്‍റ് സർവ്വകലാശാല, ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്‌സിറ്റി എന്നിവ ഉൾപ്പെടുന്നു.

  • വിദേശ പഠനത്തിന് ഏറ്റവും അനുയോജ്യമായ രാജ്യം ഏതാണ്?

ഏത് രാജ്യമാണ് നിങ്ങൾക്ക് അനുയോജ്യം? ഇവിടെ പ്രധാന ചോദ്യങ്ങൾ ഇവയാണ്: നിങ്ങളുടെ ലക്ഷ്യങ്ങൾ എന്തൊക്കെയാണ്? വിദേശത്ത് പഠിക്കുന്നതിലൂടെ നിങ്ങൾ എന്താണ് നേടാൻ ആഗ്രഹിക്കുന്നത്? ഏത് രാജ്യങ്ങളിലാണ് അല്ലെങ്കിൽ ഗവേഷണ മേഖലകളിലാണ് നിങ്ങൾക്ക് താൽപ്പര്യമുള്ളത്? ഓപ്‌ഷനുകളിലേക്ക് തിരിയാനും നിങ്ങൾക്ക് ഏറ്റവും മികച്ചത് എവിടെയാണെന്ന് വിലയിരുത്താനും സമയമെടുക്കുക.

  •  ഇന്ത്യയിലല്ലാതെ വിദേശത്ത് എന്തുകൊണ്ട് പഠിക്കണം?

വിദേശത്ത് പഠിക്കുന്നത് വിദ്യാഭ്യാസത്തെക്കാൾ ഉപരി ഒരു സമഗ്ര അനുഭവമാണ്.

  • തിരഞ്ഞെടുക്കാൻ വ്യത്യസ്ത കോഴ്സ് ഓപ്ഷനുകൾ
  • നിങ്ങളെ കൂടുതൽ തൊഴിൽയോഗ്യമാക്കുന്നു
  • ഒരു ഭാഷ പഠിക്കുന്നത് മുതൽ ഒരു ഭാഷയില്‍ ജീവിതം നയിക്കുന്നത് വരെ
  • നിങ്ങൾക്ക് അന്താരാഷ്ട്ര പരിചയവും അനുഭവവും നൽകുന്നു
  • നിങ്ങൾ ഒരു ആഗോള കാഴ്ചപ്പാട് നേടുന്നു
  • ഇന്ത്യയെ വിദേശവുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രധാന വ്യത്യാസങ്ങൾ എന്തൊക്കെയാണ്?

പ്രായോഗിക അധിഷ്ഠിത സമീപനം – ഇന്ത്യൻ വിദ്യാഭ്യാസം സാധാരണയായി ക്ലാസ് റൂം സെഷനുകളിലും സൈദ്ധാന്തിക നിർദ്ദേശങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മറുവശത്ത്, വിദേശവിദ്യാഭ്യാസം വിദ്യാർത്ഥികൾ അവരുടെ വിഷയങ്ങളുമായി ഇടപഴകുന്നുവെന്ന് ഉറപ്പുവരുത്തുന്ന ഒരു സമീപനമാണ് സ്വീകരിക്കുന്നത്. അവർക്ക് തൊഴിലിന് ആവശ്യമായ കഴിവുകൾ നേടാൻ പ്രാപ്തമാക്കുന്നു. 

ജീവിത നിലവാരം – വിദേശ സർവ്വകലാശാലകളിലെ വിദ്യാർത്ഥികൾക്ക് നൂതന സാങ്കേതികവിദ്യ, നിരവധി സംസ്കാരങ്ങൾ, ഭാഷകൾ, മെച്ചപ്പെട്ട ജീവിതനിലവാരം എന്നിവ ലഭിക്കുന്നു. ഇതിലൂടെ വിദ്യാർത്ഥികൾക്ക് മികച്ച അന്തർ‌ദ്ദേശീയ കരിയർ‌ സാധ്യതകൾ‌ ലഭിക്കും.

വിദ്യാഭ്യാസ വിധേയത്വം– ചില രാജ്യങ്ങളിൽ, വിദേശ വിദ്യാർത്ഥികൾക്ക് പഠന കോഴ്സും കാലാവധിയും തിരഞ്ഞെടുക്കാനും അത് വഴി അവരുടെ കരിയറിൽ കൂടുതൽ അവസരങ്ങള്‍ ലഭിക്കാനുമുള്ള അവസരമുണ്ടാവും. തൽഫലമായി, അവർ സ്വതന്ത്രരാകുകയും അവർക്ക് സ്വയം തീരുമാനമെടുക്കാനാവുകയും സാധിക്കും.

പല ഇന്ത്യൻ വിദ്യാർത്ഥികളും വിദേശത്ത് പഠിക്കുന്നത് അവർക്ക് ലഭിക്കുന്ന എക്സ്പോഷർ കാരണമാണ്.

  • IELTS ഇല്ലാതെ എനിക്ക് വിദേശത്ത് പഠിക്കാൻ കഴിയുമോ?

വിദേശത്ത് പഠിക്കാൻ ഐ‌ഇ‌എൽ‌ടി‌എസിന് ബദലുകളുണ്ട്. വിദ്യാർത്ഥിയുടെ യോഗ്യതയെ ആശ്രയിച്ച് ചില സർവ്വകലാശാലകൾ ഇത് ഒഴിവാക്കാറുമുണ്ട്. അതുപോലെ, ചില രാജ്യങ്ങൾക്ക് പ്രവേശനത്തിന് ഐഇഎൽടിഎസ് ആവശ്യമില്ല.

  • വിദേശ പഠനം ഭാഷ മെച്ചപ്പെടുത്തുമോ?

വിദേശ പഠനം തീർച്ചയായും ഇംഗ്ലീഷ് മെച്ചപ്പെടുത്തുന്നു. മറ്റൊരു ഭാഷയിൽ പ്രാവീണ്യമുള്ളവരാകാനും പുതിയ സംസ്കാരം മനസ്സിലാക്കാനുമുള്ള ഏറ്റവും നല്ല മാർഗ്ഗം ഇമ്മേര്‍ഷന്‍/നിമഞ്ജനമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. നിങ്ങൾ എല്ലാ ദിവസവും ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നവരുമായി സംവദിക്കുന്നതിനാൽ, പ്രസക്തമായ സാംസ്കാരിക പശ്ചാത്തലത്തിൽ ഭാഷ മനസ്സിലാക്കുന്നത് എളുപ്പമായിരിക്കും. കൂടാതെ, സർവ്വകലാശാലകളിലെ ഇംഗ്ലീഷ് പ്രോഗ്രാം വ്യക്തിഗത അല്ലെങ്കിൽ അക്കാദമിക് ആവശ്യങ്ങൾക്കായി ഇംഗ്ലീഷ് മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കുള്ളതാണ്. ഈ പ്രോഗ്രാമിൽ, നിങ്ങളുടെ മൊത്തത്തിലുള്ള ഇംഗ്ലീഷ് കഴിവുകൾ വികസിക്കും. അതുവഴി നിങ്ങൾക്ക് ദൈനംദിന ജീവിതത്തിലും അക്കാദമിക് സാഹചര്യങ്ങളിലും കാര്യങ്ങള്‍ വ്യക്തമാക്കാന്‍ കഴിയും.

  • വിദേശപഠനം നിങ്ങൾക്ക് എന്തു നല്‍കുന്നു?

ഇനിപ്പറയുന്നവ ഉൾപ്പെടെ വിദേശ പഠനത്തിന്  ധാരാളം നേട്ടങ്ങളുണ്ട്:

  • നിങ്ങളുടെ ഭാഷാ വൈദഗ്ദ്ധ്യം മെച്ചപ്പെടുത്താം
  • വ്യത്യസ്ത രീതിയിലുള്ള അധ്യാപനം അനുഭവിക്കാം
  • തൊഴിലുടമകളെ ആകർഷിക്കാം
  • നിങ്ങളുടെ ബന്ധങ്ങള്‍ മെച്ചപ്പെടുത്താം
  • പുതിയ സംസ്കാരങ്ങളെയും കാഴ്ചപ്പാടുകളെയും കുറിച്ച് പഠിക്കാം
  • നിങ്ങളുടെ ആത്മവിശ്വാസം വളർത്താം
  • ലോകം കാണാം 
  • വിദേശത്തുള്ള തൊഴിൽ അവസരങ്ങൾ കണ്ടെത്താം.
  • ഇന്ത്യൻ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് നേടി വിദേശത്ത് പഠിക്കാം

വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നിരവധി വ്യത്യസ്ത സ്കോളർഷിപ്പുകൾ ലഭ്യമാണ്. അവയിൽ ചിലത് താഴെ പറയുന്നു:

  • ഇൻലക്സ് ശിവദാസനി സ്കോളർഷിപ്പുകൾ 
  • ചാൾസ് വാലസ് ഇന്ത്യ ട്രസ്റ്റ് സ്കോളർഷിപ്പുകൾ
  • ചെവനിംഗ് സ്കോളർഷിപ്പുകൾ
  • കോമൺ‌വെൽത്ത് രാജ്യങ്ങളുടെ വികസനത്തിനായുള്ള കോമൺ‌വെൽത്ത് സ്‌കോളർ‌ഷിപ്പ്
  • സ്‌കോട്ട്‌ലൻഡിലെ സാൾട്ടയർ സ്‌കോളർഷിപ്പുകൾ
  • എൽ‌എസ്‌ഇ കോമൺ‌വെൽത്ത് ഷെയര്‍ഡ് സ്‌കോളർ‌ഷിപ്പ് പദ്ധതി
  • ഇറാസ്മസ് മുണ്ടസ്
  • ഫെലിക്സ് സ്കോളർഷിപ്പ്
  • ഫുൾബ്രൈറ്റ്-നെഹ്റു ഫെലോഷിപ്പുകൾ
  • ടാറ്റ സ്കോളർഷിപ്പ്

സര്‍വ്വകലാശാല വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന മറ്റ് നിരവധി സ്കോളർഷിപ്പുകളും ലഭ്യമാണ്. ഓസ്‌ട്രേലിയയിലെ മിക്ക സർവ്വകലാശാലകളും 25% നൽകുന്നു. അതുപോലെ തന്നെ യുകെയിലെ സർവ്വകലാശാലകൾ 10-30% വരെ കിഴിവുകളും നൽകുന്നു. ഒരു വിദ്യാർത്ഥിക്ക് ഓഫർ ലഭിക്കുമ്പോൾ തന്നെ ഈ സ്കോളർഷിപ്പുകൾ സ്വാഭാവികമായി നൽകപ്പെടുന്നു.

  • വിദേശ പഠനവും ജോലി സാധ്യതയും 

വിദേശത്ത് പഠിക്കുമ്പോൾ പലപ്പോഴും പരസ്പരം ഉപയോഗിക്കപ്പെടുന്ന മൂന്ന് പദങ്ങളാണ്- കോ-ഓപ്, വർക്ക് പ്ലേസ്മെന്‍റ്, ഇന്‍റെൺഷിപ്പ്. സ്വപ്നരാജ്യങ്ങൾ (കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, ഓസ്ട്രേലിയ) എല്ലാം തന്നെ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് പഠിത്തത്തോടൊപ്പം ജോലി ചെയ്യാനുള്ള അവസരങ്ങൾ നൽകുന്നു.

  • വിദേശത്ത് പഠിക്കണോ ഇന്ത്യയില്‍ പഠിക്കണോ?

വിദേശത്ത് പഠിക്കുന്നത് ആത്മവികസനത്തിനുള്ള അവസരമാണ്. അത് പൂർത്തിയാക്കിയാൽ ഒരു വലിയ നേട്ടം തന്നേയുമാണ്.

  • വിദേശത്ത് പഠനം v/s പ്രാദേശിക പഠനം 

നിങ്ങൾക്ക് ഒരു പുതിയ രാജ്യത്ത് പഠിക്കാനും പുതിയ എന്തെങ്കിലും അറിയാനും നിങ്ങളുടെ പ്രോഗ്രാമിലുടനീളം നിങ്ങളുടെ അതേ പ്രായത്തിലുള്ള ആളുകളെ കാണാനും അവരുമായി ഇടപെടാനുമുള്ള അവസരമുണ്ടാവും.

  • വിദേശ പഠനം അല്ലെങ്കിൽ വിദേശത്ത് ജോലി ചെയ്യല്‍ 

വിദേശത്ത് ജോലി: ഇതിനർത്ഥം നിങ്ങൾ നിയമപരമായ ഒരു തൊഴിൽ വിസയോ പെർമിറ്റോ നേടി ഒരു വിദേശ രാജ്യത്ത് ജോലി ചെയ്യുന്നുവെന്നാണ്. വിദേശത്ത് ജോലി ഒന്നുകിൽ സ്വന്തമായി കണ്ടെത്താം , അല്ലെങ്കിൽ നിങ്ങളെ ഒരു തൊഴിലുടമ മുഖേനയും  അയയ്ക്കാം. ഇതില്‍ ഒരുപാട് വെല്ലുവിളികളും ഉത്തരവാദിത്തങ്ങളും ഉണ്ട്. എന്നിരുന്നാലും അത് അവസരത്തെയും അതിനെ നേരിടാനുള്ള നിങ്ങളുടെ കഴിവിനെയും ആശ്രയിച്ചിരിക്കുന്നു.

രണ്ടും മികച്ച ഓപ്ഷനുകളാണ്. വിദേശ ജോലിക്കു പഠനത്തിനേക്കാൾ കൂടുതൽ റിസ്ക് നിങ്ങൾക്ക് എടുക്കേണ്ടി വന്നേക്കാം, പക്ഷേ രണ്ടും തീർച്ചയായും വിലമതിപ്പുള്ളതാണ്. രണ്ട് ഓപ്ഷനുകളും പരിഗണിച്ച്, ആവശ്യമായ അന്വേഷണം നടത്തി, ആസൂത്രണം ചെയ്തു, പണം സ്വരുക്കൂട്ടി (എത്രയുണ്ടോ അത്രയധികം), ഉപദേശം നേടി, നിങ്ങൾക്ക് ഏറ്റവും മികച്ചതെന്ന് തോന്നുന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

  • വിദേശത്ത് പഠിക്കാൻ പ്രായപരിധി ഉണ്ടോ?

16 വയസ്സിന് മുകളിലുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. 18 വയസ്സിന് താഴെയുള്ള വിദ്യാർത്ഥിയാണെങ്കിൽ മാതാപിതാക്കളുടെ അല്ലെങ്കിൽ മറ്റ് നിയമപരമായ രക്ഷാകർത്താക്കളുടെ സമ്മതവും വിദ്യാർത്ഥിയുമായുള്ള അവരുടെ ബന്ധത്തിന്‍റെ തെളിവും ആവശ്യമാണ്.

  • വിദേശത്ത് പഠിക്കാൻ ഒരു വിദ്യാഭ്യാസ ഉപദേഷ്ടാവിന്‍റെ സഹായം തേടെണ്ടത് ആവശ്യമാണോ? ഒരു കൗൺസിലർ എന്നെ എങ്ങനെ സഹായിക്കും?

വിവിധ രാജ്യങ്ങളിൽ ലഭ്യമായ അനവധി തൊഴിൽ സാധ്യതകളെക്കുറിച്ചും വിദ്യാഭ്യാസ അവസരങ്ങളെക്കുറിച്ചും വിദ്യാഭ്യാസ ഉപദേഷ്ടാക്കൾക്ക് വിപുലമായ അറിവുണ്ട്. അതിനാൽ ഒരാളെ സമീപിക്കുന്നത് പ്രയോജനകരമാണ്. ഒരു വിദ്യാഭ്യാസ ഉപദേഷ്ടാവിൽ നിന്ന് നിങ്ങൾക്ക് താഴെപ്പറയുന്ന സഹായങ്ങള്‍ ലഭിക്കും:

  • പ്രവേശന കൗൺസിലിംഗ്
  • സര്‍വ്വകലാശാല തിരഞ്ഞെടുപ്പ്
  • അപേക്ഷാ സഹായം
  • വിസ മാർഗ്ഗനിർദ്ദേശം
  • സാമ്പത്തിക മാർഗ്ഗനിർദ്ദേശം