ജീവിതപങ്കാളിയെയോ കുട്ടിയെയോ സ്പോൺസർ ചെയ്യുമ്പോൾ

നിങ്ങളുടെ ജീവിതപങ്കാളിയെയോ കുട്ടിയെയോ സ്പോൺസർ ചെയ്യുമ്പോൾ 

പ്രോസസ്സ്/പ്രക്രിയ

നിങ്ങൾക്ക് യോഗ്യതയുണ്ടെങ്കിൽ, കാനഡയിലെ സ്ഥിര താമസക്കാരാകാൻ നിങ്ങളുടെ ഭാര്യയെയോ/ഭര്‍ത്താവിനെയോ ജീവിതപങ്കാളിയെയോ ആശ്രിതരായ കുട്ടികളെയോ സ്പോൺസർ ചെയ്യാം.

അങ്ങനെ ചെയ്യുകയാണെങ്കിൽ, നിങ്ങൾക്ക്:

  • അവരെ സാമ്പത്തികമായി പിന്തുണയ്ക്കാന്‍ സാധിക്കണം.
  • അവർക്ക് സർക്കാരിൽ നിന്ന് സോഷ്യല്‍ അസ്സിസ്റ്റന്‍സ്/സാമൂഹിക സഹായം ആവശ്യമായിവരില്ലെന്ന് ഉറപ്പ് വരുത്തണം.

യോഗ്യത

താഴെപ്പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് ബാധകമാണെങ്കില്‍, നിങ്ങളുടെ ഭാര്യയെയോ/ഭര്‍ത്താവിനെയോ ജീവിതപങ്കാളിയെയോ ആശ്രിതരായ കുട്ടികളെയോ സ്പോൺസർ ചെയ്യാൻ കഴിയും:

  • നിങ്ങൾക്ക് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ട്.
  • നിങ്ങൾ ഒരു കനേഡിയൻ പൗരൻ, കാനഡയിലെ സ്ഥിര താമസക്കാരൻ, അല്ലെങ്കിൽ കനേഡിയൻ ഇന്ത്യൻ നിയമപ്രകാരം കാനഡയിൽ രജിസ്റ്റർ ചെയ്ത ഒരു ഭാരതീയനാണ്.
  • നിങ്ങൾ കാനഡയ്ക്ക് പുറത്ത് താമസിക്കുന്ന ഒരു കനേഡിയൻ പൗരനാണെങ്കിൽ, നിങ്ങൾ സ്പോൺസർ ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തികൾ സ്ഥിര താമസക്കാരാകുമ്പോൾ നിങ്ങൾ കാനഡയിൽ താമസിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കാണിക്കണം.
  • നിങ്ങൾ കാനഡയ്ക്ക് പുറത്ത് താമസിക്കുന്ന ഒരു സ്ഥിര താമസക്കാരനാണെങ്കിൽ നിങ്ങൾക്ക് ആരെയും സ്പോൺസർ ചെയ്യാൻ കഴിയില്ല.
  • വൈകല്യമല്ലാത്ത മറ്റ് കാരണങ്ങളാൽ നിങ്ങൾ സോഷ്യല്‍ അസ്സിസ്റ്റന്‍സ് നേടുന്നില്ലെന്ന് തെളിയിക്കാൻ കഴിയണം.
  • നിങ്ങൾ സ്പോൺസർ ചെയ്യാൻ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയുടെയും അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാന്‍ നിങ്ങൾക്ക് കഴിയണം.

നിങ്ങൾ ക്യൂബെക്കിന് പുറത്താണ് താമസിക്കുന്നതെങ്കിൽ

ഒരു സ്പോൺസറാകാൻ, നിങ്ങൾ ഒരു നിശ്ചിത സമയത്തേക്ക് സ്പോൺസർ ചെയ്യുന്ന വ്യക്തികളെ സാമ്പത്തികമായി സംരക്ഷിക്കുമെന്ന് ഉറപ്പ് നല്കണം. ഡിപ്പാര്ട്ട്മെന്‍റ് ഈ ഉറപ്പിനെ ഒരു അണ്ടര്‍റ്റെയ്കിംഗ്/ഉത്തരവാദിത്തമായാണ് കരുതുന്നത്.

ഈ ചുമതല താഴെ പറയുന്ന കാര്യങ്ങള്‍ നിങ്ങളെ ഏൽപ്പിക്കുന്നു:

  • സ്പോൺസർ ചെയ്ത കുടുംബാംഗങ്ങൾ സ്ഥിര താമസക്കാരാവുന്നത് മുതൽ അവർക്ക് നിങ്ങള്‍ സാമ്പത്തിക സഹായം നൽകുക.
  • നിങ്ങള്‍ സ്പോൺസർ ചെയ്ത കുടുംബാംഗങ്ങൾക്ക് ആ സമയത്ത് ഏതെങ്കിലും പ്രൊവിന്‍ഷ്യല്‍ സോഷ്യല്‍ അസ്സിസ്റ്റന്‍സ് ലഭിക്കുന്നുണ്ടെങ്കില്‍ അത് തിരിച്ചടയ്ക്കുക.

കൂടാതെ, നിങ്ങളും നിങ്ങള്‍ സ്പോൺസർ ചെയ്ത കുടുംബാംഗങ്ങളും ഈ കാലയളവിൽ ചില ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തതായി അംഗീകരിക്കേണ്ടതുണ്ട്. ഡിപ്പാര്ട്ട്മെന്‍റ് ഇതിനെ സ്പോൺസർഷിപ്പ് കരാർ എന്ന് വിളിക്കുന്നു.

ഈ സ്പോൺസർഷിപ്പ് കരാര്‍ പറയുന്നത് എന്തെന്നാല്‍:

  • നിങ്ങള്‍ സ്പോൺസർ ചെയ്ത കുടുംബാംഗങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിങ്ങൾ നിറവേറ്റും.
  • നിങ്ങൾ സ്പോൺസർ ചെയ്യുന്ന വ്യക്തി തങ്ങളേയും അവരുടെ കുടുംബാംഗങ്ങളേയും പിന്തുണയ്ക്കാൻ എല്ലാ ശ്രമവും നടത്തും.

അണ്ടര്‍റ്റെയ്കിംഗ്, സ്പോൺസർഷിപ്പ് കരാർ എന്നിവ ഉൾപ്പെടുന്ന ഒരു ഫോം അപേക്ഷിക്കുമ്പോൾ നിങ്ങൾ പൂരിപ്പിച്ച് ഒപ്പിടണം.

വരുമാന ആവശ്യകതകള്‍

മിക്ക കേസുകളിലും, നിങ്ങളുടെ പങ്കാളിയെയോ ആശ്രിതനായ കുട്ടിയെയോ സ്പോൺസർ ചെയ്യുന്നതിന് വരുമാന ആവശ്യകതയില്ല. എന്നാല്‍ താഴെപ്പറയുന്നവ ബാധകമാണെങ്കിൽ, വരുമാന ആവശ്യകതകൾ നിറവേറ്റാൻ നിങ്ങൾക്ക് മതിയായ പണമുണ്ടെന്ന് കാണിക്കേണ്ടതുണ്ട്:

  • സ്വന്തമായി ഒന്നോ അതിലധികമോ ആശ്രിതരായ കുട്ടികളുള്ള ഒരു ആശ്രിത കുട്ടിയെയാണ് നിങ്ങൾ സ്പോൺസർ ചെയ്യുന്നത്, അല്ലെങ്കിൽ
  • നിങ്ങൾ സ്പോൺസർ ചെയ്യുന്ന പങ്കാളിക്ക് അവരെ ആശ്രയിക്കുന്ന ഒരു കുട്ടിയും, ഒപ്പം അവര്‍ക്ക് സ്വന്തമായി ആശ്രിതരായ ഒന്നോ അതിലധികമോ കുട്ടികളുമുണ്ട്.

നിങ്ങൾ ക്യൂബെക്കിലാണ് താമസിക്കുന്നതെങ്കിൽ

ഡിപ്പാർട്ട്മെന്‍റ് നിങ്ങളെ ഒരു സ്പോൺസറായി അംഗീകരിച്ചതിനുശേഷം നിങ്ങൾ ക്യൂബെക്കിന്‍റെ ഇമിഗ്രേഷൻ സ്പോൺസർഷിപ്പ് ആവശ്യകതകൾ പാലിക്കണം. ക്യൂബെക്ക് പ്രവിശ്യയുമായി നിങ്ങൾ ഒരു കരാറിൽ ഒപ്പിടണം.

ഇമിഗ്രേഷന്‍റെ/കുടിയേറ്റത്തിന്‍റെ ചുമതലയുള്ള ക്യൂബെക്ക് മന്ത്രാലയം നിങ്ങളുടെ വരുമാനം വിലയിരുത്തും.

ആർക്കാണ് അവരുടെ ഭാര്യ/ഭര്‍ത്താവ്, ജീവിതപങ്കാളി, കുട്ടി എന്നിവരെ സ്പോൺസർ ചെയ്യാൻ കഴിയാത്തത്

താഴെപ്പറയുന്നവ ഏതെങ്കിലും ബാധകമാണെങ്കിൽ നിങ്ങളുടെ ഭാര്യ/ഭര്‍ത്താവ്, ജീവിതപങ്കാളി, കുട്ടി എന്നിവരെ നിങ്ങള്‍ക്ക് സ്പോൺസർ ചെയ്യാൻ കഴിയില്ല:

  • നിങ്ങൾക്ക് 18 വയസ്സിന് താഴെയാണ് പ്രായം.
  • നിങ്ങൾ സ്പോൺസർ ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തികൾ സ്ഥിര താമസക്കാരാകുമ്പോൾ നിങ്ങൾ കാനഡയിൽ താമസിക്കില്ല.
  • നിങ്ങൾ കനേഡിയൻ പൗരനോ കാനഡയിലെ സ്ഥിര താമസക്കാരനോ കനേഡിയൻ ഇന്ത്യൻ നിയമപ്രകാരം കാനഡയിൽ രജിസ്റ്റർ ചെയ്ത വ്യക്തിയോ അല്ല.
  • നിങ്ങൾ ഒരു താൽക്കാലിക താമസക്കാരനാണ്, അതായത് നിങ്ങൾ ഒരു വിസയിലോ പെർമിറ്റിലോ കാനഡ സന്ദർശിക്കുകയോ ഇവിടെ പഠിക്കുകയോ ജോലി ചെയ്യുകയോയാണ്.
  • നിങ്ങളുടെ സ്ഥിര താമസത്തിനായുള്ള അപേക്ഷ ഇപ്പോഴും പ്രോസസ്സ്/പ്രക്രിയയിലാണ്.
  • സ്പോൺസർഷിപ്പ് അപേക്ഷ സമർപ്പിക്കുന്ന സമയത്ത് നിങ്ങൾക്ക് സ്ഥിരമായ കാനെഡിയന്‍ താമസക്കാരനെന്ന മേല്‍വിലാസം ഉണ്ടായിരിക്കണം.
  • നിങ്ങൾ സ്പോൺസർ ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തികളെ പിന്തുണയ്ക്കാൻ നിങ്ങൾക്ക് മതിയായ സാമ്പത്തികമില്ല(ബാധകമെങ്കിൽ).

താഴെ പറയുന്നവ ബാധകമാണെങ്കില്‍, നിങ്ങളുടെ പങ്കാളിയെ സ്പോൺസർ ചെയ്യാൻ നിങ്ങൾക്ക് യോഗ്യതയുണ്ടാവില്ല:

  • നിങ്ങളുടെ ഒരു ജീവിതപങ്കാളിയാണ് നിങ്ങളെ സ്പോൺസർ ചെയ്തത്, കൂടാതെ നിങ്ങൾ സ്ഥിര താമസക്കാരനായിട്ട് 5 വർഷത്തിൽ താഴെ മാത്രമേ ആയിട്ടുള്ളൂ.
  • നിങ്ങൾ സ്പോൺസർ ചെയ്ത മുൻ പങ്കാളിയോട് നിങ്ങള്‍ക്ക് ഇപ്പോഴും സാമ്പത്തിക ഉത്തരവാദിത്തമുണ്ട്. ഇതിനർത്ഥം, ഈ വ്യക്തിയെ പരിപാലിക്കുകയെന്ന 3 വർഷത്തെ ചുമതലയിൽ നിങ്ങൾക്ക് ഇപ്പോഴും ബാധ്യതയുണ്ട്.

താഴെ പറയുന്നവ ബാധകമാണെങ്കില്‍, നിങ്ങളുടെ പങ്കാളിയെയോ കുട്ടിയേയോ സ്പോൺസർ ചെയ്യാൻ നിങ്ങൾക്ക് യോഗ്യതയുണ്ടാവില്ല:

  • നിങ്ങൾ നിലവിൽ സ്പോൺസർ ചെയ്യാൻ ആഗ്രഹിക്കുന്ന പങ്കാളിയെയോ രക്ഷകർത്താവിനെയോ കുട്ടിയെയോ സ്പോൺസർ ചെയ്യുന്നതിന് നിങ്ങൾ ഇതിനോടകം അപേക്ഷിച്ചു കഴിഞ്ഞിരിക്കുന്നു, എന്നാല്‍ ആ അപേക്ഷയില്‍ ഒരു തീരുമാനമായിട്ടില്ല.
  • നിങ്ങള്‍ ജയിലിലോ തടവറയിലോ ആണ്.
  • നിങ്ങള്‍ താഴെപ്പറയുന്നവയില്‍ ഒന്ന് തിരിച്ചടച്ചിട്ടില്ല:
  • ഒരു ഇമിഗ്രേഷൻ വായ്പ
  • ഒരു പ്രകടന ബോണ്ട്/പെര്‍ഫോര്‍മന്‍സ് ബോണ്ട്‌
  • കോടതി ഉത്തരവിട്ട കുടുംബ പിന്തുണ പേയ്‌മെന്‍റുകളായ ജീവനാംശം അല്ലെങ്കിൽ കുട്ടികള്‍ക്കുള്ള പിന്തുണ (നിങ്ങൾ ക്യൂബെക്കിൽ താമസിക്കുന്നെങ്കിൽ ബാധകമല്ല)
  • മുമ്പ് മറ്റൊരാളെ സ്പോൺസർ ചെയ്യുന്നതിനായി നിങ്ങൾ ഒരു സ്പോൺസർഷിപ്പ് കരാറിൽ ഒപ്പുവെച്ചപ്പോൾ സമ്മതിച്ച സാമ്പത്തിക പിന്തുണ ഇതുവരെയും നൽകിയിട്ടില്ല(നിങ്ങൾ ക്യൂബെക്കിൽ താമസിക്കുന്നെങ്കിൽ ബാധകമല്ല).
  • പാപ്പരത്വം പ്രഖ്യാപിക്കുകയും ഡിസ്ചാർജ് ചെയ്യാതിരിക്കുകയും ചെയ്യുന്നു(നിങ്ങൾ ക്യൂബെക്കിൽ താമസിക്കുന്നെങ്കിൽ ബാധകമല്ല).
  • വൈകല്യമല്ലാത്ത മറ്റൊരു കാരണത്താൽ സോഷ്യല്‍ അസ്സിസ്റ്റന്‍സ് സ്വീകരിക്കുന്നു.
  • ഒരു ബന്ധുവിനെതിരെയുള്ള കുറ്റത്തിനോ, ഏതെങ്കിലും ലൈംഗിക കുറ്റകൃത്യത്തിനോ, അക്രമാസക്തമായ ക്രിമിനൽ കുറ്റം ചെയ്തതിനോ ശ്രമിച്ചതിനോ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിനോ കാനഡയ്ക്കകത്തോ പുറത്തോ നിങ്ങൾ ശിക്ഷിക്കപ്പെട്ടുണ്ട്.
  • ഒരു റിമൂവല്‍ അല്ലെങ്കില്‍ നീക്കംചെയ്യൽ ഓർഡർ ലഭിക്കുക വഴി രാജ്യം വിടേണ്ടതിനാല്‍ നിങ്ങള്‍ക്ക് നിയമപരമായി കാനഡയിൽ തുടരാനുമാവില്ല.

നിങ്ങളുടെ ജീവിതപങ്കാളിയെയോ കുട്ടിയെയോ സ്പോൺസർ ചെയ്യാൻ നിങ്ങള്‍ക്ക് യോഗ്യതയില്ലാതാവാന്‍ മറ്റ് കാരണങ്ങളുമുണ്ടാകാം. നിങ്ങൾക്ക് സ്പോൺസർ ചെയ്യാൻ യോഗ്യതയില്ലെന്ന് ഡിപ്പാര്ട്ട്മെന്‍റ് നിർണ്ണയിക്കുകയാണെങ്കിൽ, അത് എന്തുകൊണ്ടെന്ന് ഡിപ്പാര്ട്ട്മെന്‍റ് നിങ്ങളോട് പറയുന്നതാരിക്കും.

നിങ്ങൾക്ക് ആരെയാണ് സ്പോൺസർ ചെയ്യാൻ കഴിയുക

നിങ്ങളുടെ ജീവിതപങ്കാളി, പൊതു-നിയമ (കോമണ്‍ ലോ) പ്രകാരമുള്ള പങ്കാളി, കൊൺ‌ജുഗൽ‌ പങ്കാളി(വിവാഹിതരല്ലാത്ത എന്നാല്‍ മറ്റു കാരണങ്ങളാല്‍ ഒന്നിച്ചു താമസിക്കാന്‍ സാധിക്കാത്ത പങ്കാളി) അല്ലെങ്കിൽ‌ ആശ്രിതരായ കുട്ടികൾ‌ എന്നിവരെ സ്പോൺ‌സർ‌ ചെയ്യാൻ‌ നിങ്ങൾ‌ക്ക് കഴിയും.

നിങ്ങളുടെ ജീവിതപങ്കാളി (ഭാര്യ/ഭര്‍ത്താവ്)

നിങ്ങളുടെ പങ്കാളി ഏത് ലിംഗത്തില്‍പ്പെട്ട ആളുമാവാം, കൂടാതെ അവര്‍:

  • നിങ്ങളെ നിയമപരമായി വിവാഹം കഴിച്ചിട്ടുണ്ടാവണം.
  • കുറഞ്ഞത് 18 വയസ്സുണ്ടായിരിക്കണം.

പൊതു നിയമപ്രകാരമുള്ള നിങ്ങളുടെ പങ്കാളി

പൊതു നിയമപ്രകാരമുള്ള നിങ്ങളുടെ പങ്കാളി:

  • നിങ്ങളെ നിയമപരമായി വിവാഹം കഴിച്ചിട്ടുണ്ടാവില്ല.
  • ഏത് ലിംഗത്തില്‍പ്പെട്ട ആളുമാവാം.
  • കുറഞ്ഞത് 18 വയസ്സുണ്ടായിരിക്കണം.
  • കുറഞ്ഞത് 12 മാസമായെങ്കിലും നിങ്ങളൊന്നിച്ചു താമസിച്ചിട്ടുണ്ടാവണം, അതിനർത്ഥം നിങ്ങൾ ഒരു വർഷക്കാലം, ഒരു കൊൺ‌ജുഗൽ ബന്ധത്തിൽ ദീർഘകാലം അകന്നു താമസിക്കാതെ, തുടർച്ചയായി ഒരുമിച്ച് താമസിക്കുന്നു.
  • പരസ്പരം അകന്ന് നിന്ന ഏത് സമയവും
  • ഹ്രസ്വമാണ്
  • താൽക്കാലികമാണ്

നിങ്ങളോ നിങ്ങളുടെ പൊതു നിയമപ്രകാരമുള്ള പങ്കാളിയോ ബന്ധം അവസാനിപ്പിക്കാൻ തീരുമാനിക്കുകയാണെങ്കിൽ, ആ ബന്ധം അവസാനിച്ചതായി ഡിപ്പാര്ട്ട്മെന്‍റ് പരിഗണിക്കും.

നിങ്ങളുടെ പൊതു നിയമപ്രകാരമുള്ള ബന്ധത്തിന്‍റെ തെളിവ് സമര്‍പ്പിക്കേണ്ടതുണ്ട്.

നിങ്ങളുടെ കൊൺ‌ജുഗൽ പങ്കാളി

നിങ്ങളുടെ കൊൺ‌ജുഗൽ പങ്കാളി:

  • നിങ്ങളെ നിയമപരമായി വിവാഹം കഴിച്ചിട്ടില്ല അല്ലെങ്കിൽ നിങ്ങളുമായി ഒരു പൊതു നിയമ ബന്ധത്തിലല്ല.
  • ഏത് ലിംഗത്തില്‍പ്പെട്ട ആളുമാവാം.
  • കുറഞ്ഞത് 18 വയസ്സുണ്ടായിരിക്കണം.
  • കുറഞ്ഞത് 1 വർഷമായി നിങ്ങളുമായി ബന്ധത്തിലാണ്.
  • കാനഡയ്ക്ക് പുറത്താണ് താമസിക്കുന്നത്.
  • നിയമപരമായതും, കുടിയേറ്റവുമായി ബന്ധപ്പെട്ടതുമായ താഴെ പറയുന്ന കാരണങ്ങളാലും നിങ്ങൾ‌ക്കൊപ്പം അവരുടെ രാജ്യത്ത് താമസിക്കാനോ വിവാഹം കഴിക്കാനോ കഴിയില്ല.
  • അവരുടെ വൈവാഹിക നില (ഉദാഹരണത്തിന്, വിവാഹമോചനം സാധ്യമല്ലാത്ത ഒരു രാജ്യത്ത് അവർ ഇപ്പോഴും മറ്റൊരാളുമായി വിവാഹിതരാണ്).
  • അവരുടെ ലൈംഗിക ആഭിമുഖ്യം (ഉദാഹരണത്തിന്, നിങ്ങൾ ഒരു സ്വവര്‍ഗ്ഗബന്ധത്തിലാണ്, സ്വവർഗ്ഗ ബന്ധങ്ങൾ അല്ലെങ്കിൽ സ്വവർഗ്ഗ വിവാഹം അവർ താമസിക്കുന്നിടത്ത് നിയമവിരുദ്ധമാണ്).
  • വേട്ടയാടല്‍ (ഉദാഹരണത്തിന്, നിങ്ങള്‍ രണ്ട് മതവിഭാഗങ്ങളിലുള്ള ആളുകളാണ്, അത് അംഗീകരിക്കപ്പെടാത്തതാണ്. അതിനാല്‍ നിയമപരമായും സാമൂഹികപരമായും അവിടെ ശിക്ഷിക്കപ്പെടാം)

നിങ്ങളുടെ പങ്കാളിയുടെ രാജ്യത്ത് ഒരുമിച്ച് ജീവിക്കാനോ വിവാഹം കഴിക്കാനോ കഴിയില്ല എന്നതിന് നിങ്ങൾ തെളിവ് നൽകേണ്ടതുണ്ട് (ഉദാഹരണത്തിന്, നിങ്ങളുടെ  രാജ്യത്ത് ദീര്‍ഘകാലം ഒന്നിച്ചു താമസിക്കാൻ അനുവദിക്കാത്തതിന്‍റെ തെളിവ്).

ആശ്രിതരായ കുട്ടികൾ

രണ്ട് ആവശ്യകതകളും നിറവേറ്റുകയാണെങ്കിൽ കുട്ടികൾ ആശ്രിതരായി യോഗ്യത നേടുന്നു:

  • അവർ 22 വയസ്സിന് താഴെയുള്ളവരാണ്.
  • അവർക്ക് ഒരു ജീവിതപങ്കാളിയോ പൊതു നിയമപ്രകാരമുള്ള പങ്കാളിയോ ഇല്ല.

22 വയസോ അതിൽ കൂടുതലോ പ്രായമുള്ള കുട്ടികൾ ഈ രണ്ട് ആവശ്യകതകളും നിറവേറ്റുകയാണെങ്കിൽ ആശ്രിതരായി യോഗ്യത നേടുന്നു:

  • മാനസികമോ ശാരീരികമോ ആയ അവസ്ഥ കാരണം അവർക്ക് സ്വയം സാമ്പത്തികമായി പിന്തുണയ്ക്കാൻ കഴിയില്ല.
  • 22 വയസ്സിനു മുമ്പ് മുതല്‍ തന്നെ സാമ്പത്തിക സഹായത്തിനായി അവർ മാതാപിതാക്കളെ ആശ്രയിച്ചിരിക്കുന്നു.

പ്രായം ഒഴികെ, നിങ്ങളുടെ അപേക്ഷ പ്രോസസ്സിംഗ് ഡിപ്പാര്ട്ട്മെന്‍റ് പൂർത്തിയാക്കുന്നതുവരെ നിങ്ങളുടെ ആശ്രിതനായ കുട്ടി ഈ ആവശ്യകതകൾ പാലിക്കുന്നത് തുടരണം.

  • നിങ്ങളുടെ സ്വന്തം കുട്ടി
  • നിങ്ങൾ ഒരു കനേഡിയൻ പൗരനാണെങ്കിൽ, നിങ്ങളുടെ കുട്ടി കാനഡയിൽ ജനിച്ചിട്ടില്ലെങ്കിലും കനേഡിയൻ പൗരനായിരിക്കും. നിങ്ങളുടെ കുട്ടി ഇതിനകം കനേഡിയൻ പൗരന്മാരാണെങ്കിൽ സ്ഥിര താമസത്തിനായി നിങ്ങൾക്ക് അവരെ സ്പോൺസർ ചെയ്യാൻ കഴിയില്ല.
  • നിങ്ങളുടെ പങ്കാളിയെ സ്പോൺസർ ചെയ്യാതെ, നിങ്ങൾ നിങ്ങളുടെ കുട്ടിയെ മാത്രം സ്പോൺസർ ചെയ്യുകയാണെങ്കിൽ, അപേക്ഷയിലെ പ്രധാന അപേക്ഷകനായി നിങ്ങളുടെ കുട്ടിയുടെ പേര് നൽകുക. നിങ്ങളുടെ കുട്ടി കാനഡയിലേക്ക് കുടിയേറുന്നതിനോട് മറ്റ് രക്ഷകർത്താവ് അല്ലെങ്കിൽ നിയമപരമായ രക്ഷിതാവ് സമ്മതിക്കുന്നുവെന്ന് നിങ്ങൾ കാണിക്കേണ്ടതുണ്ട്.
  • നിങ്ങൾ സ്പോൺസർ ചെയ്യാൻ ആഗ്രഹിക്കുന്ന കുട്ടിക്ക് സ്വന്തമായി ഒരു കുട്ടി ഉണ്ടെങ്കിൽ (നിങ്ങളുടെ പേരക്കുട്ടി), ആ കുട്ടിയെയും ആശ്രയിക്കുന്നയാളായി അപേക്ഷയില്‍ ഉൾപ്പെടുത്തും.
  • നിങ്ങളുടെ ദത്തെടുത്ത കുട്ടിയെയോ അനാഥരായ കുടുംബാംഗത്തെയോ സ്പോൺസർ ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അതിനായി  ദത്തെടുത്ത കുട്ടിയെയോ അനാഥരായ കുടുംബാംഗത്തെയോ സ്പോൺസർ ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ പാലിക്കുക.
  • നിങ്ങളുടെ പങ്കാളിയും അവരുടെ കുട്ടിയും
  • നിങ്ങളുടെ പങ്കാളിയോടൊപ്പം ഒരു കുട്ടിയെയും (അവരുടെ സ്വന്തം കുട്ടി അല്ലെങ്കിൽ നിങ്ങളില്‍ ജനിച്ച കുട്ടി) സ്പോൺസർ ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ പങ്കാളിയെ പ്രധാന അപേക്ഷകനായും കുട്ടിയെ അപേക്ഷയിൽ ആശ്രയിക്കുന്നയാളായും ചേര്‍ക്കുക.
  • നിങ്ങൾ‌ സ്പോൺ‌സർ‌ ചെയ്യാൻ‌ താൽ‌പ്പര്യപ്പെടുന്ന കുട്ടിക്ക് സ്വന്തമായി ഒരു കുട്ടിയുണ്ടെങ്കിൽ‌, പേരക്കുട്ടിയെയും‌ ആശ്രയിക്കുന്നയാളായി അപേക്ഷയിൽ ഉൾപ്പെടുത്തുക.

നിങ്ങൾ സ്പോൺസർ ചെയ്യുന്ന ആളുകളുടെ യോഗ്യത

നിങ്ങളുടെ ജീവിതപങ്കാളി, ആശ്രിതനായ കുട്ടി, അവരുടെ ആശ്രിതരായ കുട്ടികൾ (ബാധകമെങ്കിൽ) യോഗ്യതാ ആവശ്യകതകൾ നിറവേറ്റുന്നുവെന്ന് കാണിക്കുന്നതിന് താഴെപ്പറയുന്നവ സമര്‍പ്പിക്കണം:

  • അവരുടെ അപേക്ഷയോടൊപ്പം ആവശ്യമുള്ള പൂരിപ്പിച്ച ഫോമുകളും പ്രമാണങ്ങളും.
  • പ്രോസസ്സിംഗ് സമയത്ത് ഡിപ്പാര്ട്ട്മെന്‍റ് ആവശ്യപ്പെടുന്ന താഴെപ്പറയുന്നവ ഉള്‍പ്പടെയുള്ള ഏതെങ്കിലും അധിക വിവരങ്ങൾ
  • വൈദ്യ പരിശോധന
  • ബയോമെട്രിക്സ്

കാനഡയിലേക്ക് പ്രവേശിക്കാൻ കഴിയാത്ത ഒരാളെ നിങ്ങൾക്ക് സ്പോൺസർ ചെയ്യാൻ കഴിയില്ല. ഇതിനർത്ഥം അവര്‍ക്ക് കാനഡയിലേക്ക് വരാൻ അനുവാദമില്ലയെന്നാണ്.